ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിനെ തെരുവ് നായ്ക്കള്‍ രക്ഷിച്ചു: സിസിടിവി ദൃശ്യങ്ങള്‍

single-img
21 July 2019

അമ്മ ഓടയില്‍ വലിച്ചെറിഞ്ഞ നവജാത ശിശുവിന് രക്ഷകരായത് തെരുവ് നായ്കള്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവന്ന് സ്ത്രീ കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ വ്യക്തമാണ്.

തുടര്‍ന്ന് സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന നായകള്‍ കുഞ്ഞിനെ ഓടയില്‍നിന്ന് കരക്ക് കയറ്റുന്നതും, പിന്നീട് കുരച്ച് ബഹളമുണ്ടാക്കി ആളുകളെ വിളിച്ച് വരുത്തുന്നതുമായ ദൃശ്യങ്ങള്‍ ക്യാമറയിലുണ്ട്. നായകളുടെ കുരകേട്ടെത്തിയ ആളുകള്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.

കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നും കുറച്ച് മണിക്കൂറുകള്‍ കൂടി കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.