ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

single-img
20 July 2019

ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരിയുടെ വാഹനം തലശ്ശേരി ആറാം മൈലില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വത്സന്‍ തില്ലങ്കേരിക്കും ഗണ്‍മാന്‍ അരുണിനും പരുക്കേറ്റു.

ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് ട്രെയിന്‍ കേറാന്‍ പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഹൈവേ പട്രോള്‍ സംഘമാണ് പരുക്ക് പറ്റിയവരെ ആശുപത്രിയില്‍ എത്തിച്ചത്.