ഇന്തോനേഷ്യ ഓപ്പണ്‍: ലോക മൂന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് സിന്ധു ഫൈനലില്‍ • ഇ വാർത്ത | evartha
Sports

ഇന്തോനേഷ്യ ഓപ്പണ്‍: ലോക മൂന്നാം നമ്പര്‍ താരത്തെ തകര്‍ത്ത് സിന്ധു ഫൈനലില്‍

പൊരുതി നേടിയ ജയത്തോടെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഇന്തോനേഷ്യ ഓപ്പണിന്റെ ഫൈനലില്‍. ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ചെന്‍ യൂഫിയെ നേരിട്ടുള്ള ഗെയിംമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. മത്സരത്തിന്റെ സ്‌കോര്‍ 21-19, 21-10. ലോക റാങ്കിങ്ങില്‍ ഇപ്പോൾ അഞ്ചാം റാങ്കുകാരിയാണ് സിന്ധു.

46 മിനിറ്റുകള്‍കൊണ്ടാണ് സിന്ധു മത്സരം പൂര്‍ത്തിയാക്കിയത്. തുടക്കത്തിലേ ഗെയിമില്‍ ചൈനീസ് താരത്തിന്റെ കടുത്ത പ്രതിരോധത്തെ അതിജീവിക്കേണ്ടി വന്നു സിന്ധുവിന്. 3-7ന് മുന്നിലായിരുന്നു ചെന്‍. എന്നാൽ അവസാനങ്ങളില്‍ 18-18ന് ഒപ്പമെത്തിയ സിന്ധു പിന്നാലെ ഗെയിം സ്വന്തമാക്കി. പിന്നീട് രണ്ടാം ഗെയിമില്‍ ആധികാരികമായിരുന്നു സിന്ധുവിന്റെ പ്രകടനം. 15-8ന് മുന്നിലെത്തിയ സിന്ധു പിന്നീട് രണ്ട് പോയിന്റ് കൂടി വി്ട്ടുനല്‍കി ഗെയിം സ്വന്തമാക്കി.