പത്തനംതിട്ടയില്‍ ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി • ഇ വാർത്ത | evartha
Latest News

പത്തനംതിട്ടയില്‍ ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി

പത്തനംതിട്ടയിലെ ആനിക്കാട് കാരിക്കാമലയില്‍ നവജാത ശിശുവിനെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. 21കാരി പ്രസവിച്ച കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവത്തില്‍ കീഴ്പാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീടിന്റെ പിന്‍വശത്തെ മുറ്റത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.

തിരുവല്ല ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. വെള്ളിയാഴ്ച പ്രസവിച്ച കുഞ്ഞിനെ പിന്‍വശത്തെ വീട്ടുമുറ്റത്തിന് സമീപം കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് യുവതിയും കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞിനെ കുഴിച്ചിട്ടത് ജീവനോടെയാണോ എന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.