‘ധോണി ഉടനൊന്നും വിരമിക്കില്ല; അഭ്യൂഹങ്ങള്‍ നിര്‍ഭാഗ്യകരം’

single-img
20 July 2019

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ദീര്‍ഘകാല സുഹൃത്ത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ ധോണി ആലോചിക്കുന്നില്ലെന്ന് ധോണിയുടെ സുഹൃത്തായ അരുണ്‍ പാണ്ഡെ പിടിഐയോട് പറഞ്ഞു.

‘അദ്ദേഹം ഉടന്‍ റിട്ടയര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. അദ്ദേഹത്തെ പോലെ ഒരു മികച്ച കളിക്കാരനെക്കുറിച്ച് ഇത്തരത്തില്‍ നിരന്തരമായ അഭ്യൂഹങ്ങളുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്’. പാണ്ഡെ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഞായറാഴ്ച ടീമിനെ തിരഞ്ഞെടുക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പാണ്ഡെയുടെ വെളിപ്പെടുത്തല്‍. അതേസമയം ഇക്കാര്യത്തെക്കുറിച്ച് ബിസിസിഐ സിലക്ടര്‍മാര്‍ ധോണിയുമായി ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.

ധോണിക്കൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയും ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നതും പാണ്ഡെയാണ്. റിതി സ്‌പോര്‍ട്‌സ് എന്ന സ്‌പോര്‍ട്‌സ് മാനേജിങ് കമ്പനിയുടെ തലവന്‍ കൂടിയാണ് പാണ്ഡെ.