ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
20 July 2019

ബഹ്‌റൈനില്‍ പ്രവാസിയായ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി മനോജ് – റോസ് ദമ്പതികളുടെ മകനായ ശ്രേയസ് മനോജ് (16) ആണ് മരിച്ചത്. താമസ സ്ഥലമായ ഗുദൈബിയ ഗൗരി കൃഷ്ണ റസ്‌റ്റോറന്റിന് സമീപത്തെ ഫ്‌ളാറ്റിന്റെ ടെറസിലാണ് മൃതദേഹം കാണപ്പെട്ടത്.

രാവിലെ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാന്‍ പുറത്തേക്ക് പോയ കുട്ടി ഉച്ചകഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.