ത്രിപുര, ബംഗാൾ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ​ഗവർണർമാരെ മാറ്റി; ആനന്ദിബെൻ പട്ടേൽ പുതിയ യുപി ഗവർണർ • ഇ വാർത്ത | evartha
Latest News, National

ത്രിപുര, ബംഗാൾ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ​ഗവർണർമാരെ മാറ്റി; ആനന്ദിബെൻ പട്ടേൽ പുതിയ യുപി ഗവർണർ

കേന്ദ്ര സർക്കാർ മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, നാഗാലാൻഡ്, ത്രിപുര എന്നീ ആറ് സംസ്ഥാനങ്ങളിലെ ​ഗവർണർമാരെ മാറ്റി. നിലവിൽ മധ്യപ്രദേശ് ഗവർണറായിരുന്ന ആനന്ദിബെൻ പട്ടേലിനെ അവിടെ നിന്ന് മാറ്റി ഉത്തർപ്രദേശ് ഗവർണറായി നിയമിച്ചു.

ഇവിടെ ആനന്ദിബെൻ പട്ടേലിന് പകരം ബിഹാർ ഗവർണറായിരുന്ന ലാൽജി ടണ്ടനെയാണ് മധ്യപ്രദേശ് ഗവർണറായി നിയമിച്ചത്. ഫഗു ചൗഹാനാണ് ബിഹാറിന്റെ ചുമതല. അതേപോലെ നാഗാലാൻഡ് ഗവർണറായി പത്മനാഭ ആചാര്യക്ക് പകരം ആർ എൻ രവിയെയും നിയമച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ജഗ്ദീപ് ധൻഖറിനേയും ത്രിപുരയിൽ രമേശ് ബയസിനെയും പുതിയ ഗവണർമാരായി നിയമിച്ചിട്ടുണ്ട്.