കാറ്റും മഴയും ശക്തമായി; അർത്തുങ്കലിലെ ആയിരംതൈയില്‍ അടിയൊഴുക്കിൽ തിമിംഗലം തീരത്തടിഞ്ഞു

single-img
20 July 2019

കാറ്റും മഴയും ശക്തമായപ്പോൾ അർത്തുങ്കലിലെ ആയിരംതൈയില്‍ തിമിംഗലം തീരത്തടിഞ്ഞു. കനത്ത അടിയൊഴുക്കിലാണ് തിമിംഗലം തീരത്ത് ഒഴുകിയെത്തിയത്. ഇവിടെ കടപ്പുറത്ത് പുലിമുട്ടിനു സമീപത്തെ മത്സ്യത്തൊഴിലാളികളാണ് കരയ്ക്കടിഞ്ഞ നിലയില്‍ തിമിംഗലത്തെ കണ്ടെത്തിയത്. തിമിംഗലത്തിന്റെ ശരീരത്തിന് 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇതിന് ഏകദേശം 10 വയസോളം പ്രായവും ജഡത്തിന് രണ്ടാഴ്ച്ചയിൽപ്പരം പഴക്കവുമുള്ളതായി അധികൃതർ വ്യക്തമാക്കി. പ്രായംകൊണ്ടോ ഉൾക്കടലിൽ കപ്പലിന്റെ ഭാഗങ്ങൾ കൊണ്ടുണ്ടായ അപകടത്തെത്തുടര്‍ന്നോ ചത്തതായിരിക്കാമെന്നും കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്നും അധികൃതർ പറഞ്ഞു.