ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; എട്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു • ഇ വാർത്ത | evartha
Crime

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; എട്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് എട്ടാംക്ലാസുകാരന്‍ ജീവനൊടുക്കി. തെലങ്കാനയിലെ ഭോങ്കര്‍ സ്വദേശിയായ ചരണ്‍ എന്ന കുട്ടിയാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. മൂന്ന് ദിവസം മുമ്പാണ് ക്ലാസ് ലീഡറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷന്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയത്. ക്ലാസിലെ പെണ്‍കുട്ടിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചരണ്‍ കടുത്ത നിരാശയിലായിരുന്നു.

ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.