മിനിസ്‌ക്രീന്‍ ബാലതാരം ശിവ്‌ലേഖ് വാഹനാപകടത്തില്‍ മരിച്ചു • ഇ വാർത്ത | evartha
Movies

മിനിസ്‌ക്രീന്‍ ബാലതാരം ശിവ്‌ലേഖ് വാഹനാപകടത്തില്‍ മരിച്ചു

ഹിന്ദി സീരിയല്‍ ബാലതാരം ശിവ്‌ലേഖ് സിങ് വാഹനാപകടത്തില്‍ മരിച്ചു. മാതാപിതാക്കളുമൊന്നിച്ച് കാറില്‍ റായ്പൂരില്‍ നിന്നും ബിലാസ്പൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടാവുന്നത്. കുട്ടിയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍വശത്തുനിന്നും വരികയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.

വ്യാഴാഴ്ച്ച വൈകീട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. ശിവ്‌ലേഖ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തില്‍ മാതാപിതാക്കളായ ലേഖ്‌ന, ശിവേന്ദ്ര സിങ് എന്നിവര്‍ക്കും നവീന്‍ സിങ് എന്നൊരാള്‍ക്കും പരിക്കുണ്ട്. അമ്മയുടെ നില ഗുരുതരമാണ്.

സങ്കട്‌മോചന്‍ ഹനുമാന്‍, സസുരള്‍ സിമര്‍ കാ തുടങ്ങിയ സീരിയലുകളിലാണ് ശിവ്‌ലേഖ് അഭിനയിച്ചിരുന്നത്. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.