പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി

single-img
19 July 2019

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ തടഞ്ഞ് കരുതല്‍ കസ്റ്റഡിയിലെടുത്തത്.

രാവിലെയാണ് കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോന്‍ഭദ്രയില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്. പ്രിയങ്ക എത്തുന്നതിന് തൊട്ടുമുമ്പ് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തുടര്‍ന്ന് മിര്‍സാപൂരില്‍ യു.പി പൊലീസ് പ്രിയങ്കയെ തടഞ്ഞു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തടഞ്ഞതെന്ന ചോദിച്ച പ്രിയങ്ക റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം തുടര്‍ന്ന പ്രിയങ്കയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി അറസ്റ്റ് രേഖപ്പെടുത്തി.

ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ വെടിവെപ്പിലാണ് സോന്‍ഭദ്രയില്‍ 10 പേര്‍ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 74 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.