‘സണ്‍ ഓഫ് എംഎല്‍എ’: കാറില്‍ സ്റ്റിക്കര്‍ പതിച്ച് എം.എല്‍.എയുടെ മകന്‍ ?; വിവാദം

single-img
19 July 2019

‘സണ്‍ ഓഫ് എംഎല്‍എ’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ ചൊല്ലി ഡല്‍ഹിയില്‍ വിവാദം. നിയമസഭ സ്പീക്കറുടെ മകന്റെ കാറിലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്ന് ശിരോമണി അകാലി ദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍, ഇത് നിഷേധിച്ച് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ രംഗത്തെത്തി. സംഭവത്തില്‍ മജീന്ദര്‍ സിങ് സിര്‍സക്കെതിരേ സ്പീക്കര്‍ റാം നിവാസ് ഗോയല്‍ അപകീര്‍ത്തി നോട്ടീസ് നല്‍കി. എം.എല്‍.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.