'ആക്ട് ചെയ്യാനറിയില്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോകണം': ഗവര്‍ണര്‍ക്കെതിരെ ഗോപാലകൃഷ്ണന്‍ • ഇ വാർത്ത | evartha
Kerala

‘ആക്ട് ചെയ്യാനറിയില്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോകണം’: ഗവര്‍ണര്‍ക്കെതിരെ ഗോപാലകൃഷ്ണന്‍

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് ബി ഗോപാലകൃഷ്ണന്റെ ആരോപണം.

ഗവര്‍ണര്‍ ആക്ട് ചെയ്യണം. അതിന് കഴിയുന്നില്ലെങ്കില്‍ രാജി വച്ച് വീട്ടില്‍ പോകാന്‍ തയ്യാറാകണമെന്നും ബിജെപി വക്താവ് പ്രതികരിച്ചു. നോക്കുകുത്തിയായി ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്നും ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മുന്‍പ് പഠിച്ചിറങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി പരീക്ഷാ ഫലവും പരിശോധിക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.