തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ പുരോഹിതനെ യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടു: വീഡിയോ

single-img
18 July 2019

ബ്രസീലിലാണ് സംഭവം നടന്നത്. പുരോഹിതനായ മാര്‍സെലോ റോസി വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് യുവതി വേദിയില്‍ നിന്ന് തള്ളിയിട്ടത്. പുരോഹിതന്റെ പ്രസംഗം കാണികള്‍ക്കിടയില്‍ ഇരുന്ന് കേള്‍ക്കുകയായിരുന്നു യുവതി.

പ്രസംഗത്തിനിടെ തടിയുളള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയില്ല എന്ന പുരോഹിതന്റെ വാചകമാണ് യുവതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് യുവതി വേദിയിലെത്തി പുറകില്‍ നിന്ന് പുരോഹിതനെ തള്ളിയിടുകയായിരുന്നു.

പുരോഹിതന് കാര്യമായ പരുക്കുകള്‍ ഒന്നുമില്ല. തള്ളിയിട്ടതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് എബിസി അടക്കമുളള ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.