ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്ററിൽ; നിയന്ത്രണം വിട്ട കാറും യുവതിയും പുഴയിൽ

single-img
18 July 2019

യുവതി ബ്രേക്കിന് പകരമായി അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട കാറുമായി ഓടിയിറങ്ങിയത് പുഴയിലേക്ക്. അമേരിക്കയിലെ ന്യൂജേഴ്‍സിയിലാണ് സംഭവം. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷോറൂമിൽ കാർ വാഷ് ചെയ്‍തതിനു ശേഷം തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

അതിന്റെ മുന്നിൽ തന്നെ നിയന്ത്രണം വിട്ട കാര്‍ ഹാക്കൻസാക് നദിയിലേക്കാണ് മറിഞ്ഞത്. ഓടിക്കുമ്പോൾ ഡ്രൈവര്‍ ബ്രേക്കിനു പകരം ആക്സിലേറ്ററില്‍ കാല്‍ കൊടുത്തതാണ് അപകട കാരണമെന്നാണ് കരുതുന്നത്. 64 വയസുള്ള സ്ത്രീയാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകട സമയത് കാറിൽ ഇവർക്കൊപ്പം മകളും ഉണ്ടായിരുന്നതായും ഇരുവർക്കും പരുക്കേറ്റതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.