പ്രളയം കനത്തപ്പോള്‍ അഭയം തേടി കടുവ വീട്ടിലെത്തി, കിടക്കയില്‍ വിശ്രമം, ഭയത്തോടെ ആസാമിലെ ജനങ്ങള്‍

single-img
18 July 2019

ആസാമിലെ ജനങ്ങള്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ അക്രമകാരികളായ മൃഗങ്ങളും രക്ഷതേടി മനുഷ്യരുടെ വീടുകളില്‍ എത്തി. ആസാമിലെ കാസിരംഗ ദേശീയ പാര്‍ക്കിലെ മൃഗങ്ങളും വെള്ളപൊക്കെ ഭീഷണിയിലാണ്. അവിടെ നിന്നാണ് പുറത്തു ചാടിയ കടുവ വീട്ടില്‍ അഭയം തേടിയെത്തിയത്.

തുടര്‍ന്ന് കടുവ വിശ്രമിച്ചതാകട്ടെ കിടക്കയിലും. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് ട്വിറ്ററിലൂടെ ആദ്യമായി ഈ ചിത്രം പുറത്തുവിട്ടത്. നാഷണല്‍ പാര്‍ക്കില്‍ നിന്നും കടുവ പുറത്ത് ചാടിയതായുള്ള മുന്നറിയിപ്പും ജനങ്ങള്‍ക്ക് നല്‍കി. കടുവയെ കണ്ടതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ തന്നെയാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. ഇപ്പോള്‍ വനംവകുപ്പ് അധികൃതരെത്തി കടുവയെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

ഇക്കുറി ബ്രഹ്മപുത്ര കരകവിഞ്ഞപ്പോള്‍ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ നിരവധി മൃഗങ്ങളാണ് വെള്ളപൊക്കം കാരണം ചത്തത്. ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും വെള്ളത്തിനടിയിലാണ്.