വിവാഹത്തിന് ശേഷം ആറ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു: വെളിപ്പെടുത്തലില്‍ കുടുങ്ങി മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് • ഇ വാർത്ത | evartha
Sports

വിവാഹത്തിന് ശേഷം ആറ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു: വെളിപ്പെടുത്തലില്‍ കുടുങ്ങി മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്


തനിക്ക് ആറ് സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ പരാമര്‍ശം വിവാദത്തിലേക്ക്. ഒന്നര വര്‍ഷത്തോളമായി താന്‍ അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അബ്ദുള്‍ റസാഖ് വിവാദ പെളിപ്പെടുത്തല്‍ നടത്തിയത്.

ജീവിതത്തില്‍ അഞ്ചോ ആറോ വിവാഹേതര ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും ഈ ബന്ധങ്ങള്‍ക്കെല്ലാം ഒരു കാലാവധി ഉണ്ടായിരുന്നതായും ടിവി ഷോയ്ക്കിടെ റസാഖ് പറയുകയായിരുന്നു. ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചപ്പോള്‍ മറ്റു ചിലത് ഒന്നര വര്‍ഷം വരെ നീണ്ടുനിന്നെന്നും പാക് താരം വെളിപ്പെടുത്തി.

വിവാഹത്തിനു ശേഷമാണോ മുന്‍പാണോ ഈ ബന്ധങ്ങള്‍ ഉണ്ടായിരുന്നതെന്ന് അവതാരക ചോദിച്ചപ്പോള്‍ വിവാഹത്തിനു ശേഷമാണ് ഇതൊക്കെ ആരംഭിച്ചതെന്ന് അദ്ദേഹം മറുപടി നല്‍കി. റസാഖിന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ നിറയെ ഇതിനെ കുറിച്ചുള്ള ചര്‍ച്ചയാണ്.