എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ • ഇ വാർത്ത | evartha
Kerala

എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍

എബിവിപിയുടെ പ്രവര്‍‌ത്തകര്‍ തന്നെ ഭീഷണിപ്പടുത്തുന്നുണ്ടെന്ന് തലശേരി ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ ഫല്‍ഗുണന്റെ പരാതി. കഴിഞ്ഞ ദിവസം ക്യാമ്പസിലെ കൊടിമരം എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട സംഭവങ്ങളെത്തുടർന്ന് തനിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

നിലവിൽ തനിക്ക് മരണ ഭയമുണ്ടെന്നും, എബിവിപിയുടെ പ്രവര്‍‌ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിനാലാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. സംഘടന കോളേജ് പരിസരത്ത് സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാല്‍ എടുത്തുമാറ്റിയിരുന്നു. അതിൽ എബിവിപി വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

അതേസമയം, ഇന്നലെ പ്രിന്‍സിപ്പാല്‍ മാറ്റിയ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയോടെ വീണ്ടും സ്ഥാപിച്ചു. ക്യാംപസില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയോടെ കൊടിമരം സ്ഥാപിക്കണമെനന്നായിരുന്നു പൊലീസ് നിലപാട്.ഇപ്പോള്‍ തന്റെ അനുമതിയില്ലാതെയാണ് കൊടിമരം വീണ്ടും പുനസ്ഥാപിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു