'സിപിഐ ജില്ലാ സെക്രട്ടറി ജീവന്‍ രക്ഷപ്പെടുത്താനായി നിലവിളിക്കുന്നു; ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറി': ശ്രീധരന്‍ പിള്ള • ഇ വാർത്ത | evartha
Latest News

‘സിപിഐ ജില്ലാ സെക്രട്ടറി ജീവന്‍ രക്ഷപ്പെടുത്താനായി നിലവിളിക്കുന്നു; ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറി’: ശ്രീധരന്‍ പിള്ള


ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുമ്പില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സിപിഐ ജില്ലാ സെക്രട്ടറി ജീവന്‍ രക്ഷപ്പെടുത്താനായി നിലവിളിക്കുന്നു, ആരും സുരക്ഷിതരല്ലാത്ത നാടായി കേരളം മാറി’ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

ബുധനാഴ്ച രാത്രിയാണ് പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുമ്പില്‍ തടഞ്ഞത്. കൊച്ചി വൈപ്പിനില്‍ സര്‍ക്കാര്‍ കോളേജില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ കാണാന്‍ രാജു ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

രാജുവിന്റെ വാഹനം ബൈക്ക് ഉപയോഗിച്ച് തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, സിപിഐ നേതാവിന് പോലും എല്‍ഡിഎഫ് ഭരണത്തിനു കീഴില്‍ രക്ഷയില്ലെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.