നിത്യാ മേനോന്‍ ആദ്യമായി ബോളിവുഡില്‍; ഒപ്പം എത്തുന്നത് വിദ്യാ ബാലനും അക്ഷയ് കുമാറും; ടീസര്‍ കാണാം

single-img
18 July 2019

സ്ത്രീയുടെ ശക്തി എന്താണെന്ന് അറിയിച്ച് മിഷന്‍ മംഗള്‍ എത്തുന്നു. മിഷന്‍ മംഗള്‍ എന്ന് പേരിട്ടിട്ടുള്ള ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. മലയാളത്തിന്റെ സ്വന്തം നായികയും ദക്ഷിണേന്ത്യന്‍ ഭാഷകളിലെ മുന്‍നിര താരവുമായ നിത്യ മേനോന്‍ ആദ്യമായി ബോളിവുഡില്‍ എത്തുകയാണ്. ഈ ചിത്രത്തില്‍ നിത്യയ്‌ക്കൊപ്പം നടി വിദ്യാ ബാലനും നടന്‍ അക്ഷയ് കുമാറും ഉണ്ട്.

രാജ്യത്തിനായി ഒരു വലിയ ദൗത്യത്തിനൊരുങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കഥയാണിത്. ഇവര്‍ക്ക് പുറമേ തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹി എന്നിവരും ശ്രദ്ധേയ വേഷം അവതരപ്പിക്കുന്നു. രാജ്യം നടത്തുന്ന ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രം ഫോക്‌സ് സ്റ്റുഡിയോസും കേപ് ഗുഡ് മൂവീസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.