ലൈസന്‍സില്ലാതെ വാഹനമോടിച്ച 146 പ്രവാസികളെ കുവൈത്ത് നാടുകടത്തി • ഇ വാർത്ത | evartha
gulf

ലൈസന്‍സില്ലാതെ വാഹനമോടിച്ച 146 പ്രവാസികളെ കുവൈത്ത് നാടുകടത്തി


കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച 146 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനങ്ങളുടെയും റോഡിന്റേയും സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്നു അധികൃതര്‍ വിശദീകരിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുന്നവരുടെയും, റെഡ് സിഗ്‌നല്‍ തെറ്റിക്കുന്നവരുടെയും ലൈസന്‍സ് പിന്‍വലിച്ചു വാഹനം കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.