തിരുവല്ലയില്‍ ഭാര്യയുടെ കണ്‍മുന്നില്‍ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി • ഇ വാർത്ത | evartha
Kerala

തിരുവല്ലയില്‍ ഭാര്യയുടെ കണ്‍മുന്നില്‍ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി

തിരുവല്ലയില്‍ യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. നെല്ലാട് ഇളവം മഠത്തില്‍ സുനില്‍ കുമാറാണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ ഭാര്യ ജ്യോതിയുമൊത്ത് തിരുവല്ല ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. വള്ളംകളം പാലത്തിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

പാലം കഴിഞ്ഞ് നിര്‍ത്താമെന്ന് ഡ്രൈവര്‍ പറഞ്ഞെങ്കിലും ഓട്ടോ വേഗത കുറച്ചപ്പോള്‍ ഇയാള്‍ വണ്ടിയില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്‌നിശമന സേനയാണ് മൃതദേഹം മുങ്ങിയെടുത്തത്. രാവിലെ 8.30 നാണ് സംഭവം.