തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നാടകീയ നീക്കങ്ങളുമായി എസ്എഫ്‌ഐ

single-img
17 July 2019

യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട യൂണിവേഴ്‌സിറ്റി കോളേജില്‍ പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച് എസ്എഫ്‌ഐ. മുന്‍ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും മറ്റ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കുത്തിക്കൊലപ്പെടത്താന്‍ ശ്രമിച്ച അഖിലിനെ കൂടി ഉള്‍പ്പെടുത്തിയാണ് എസ്എഫ്‌ഐ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്.

25 അംഗ കമ്മിറ്റിയുടെ കണ്‍വീനറായി കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിയുമായ എ.ആര്‍.റിയാസിനെയും ജോയിന്റ് കണ്‍വീനറായി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ വീണയെയും തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങള്‍:

എ.ആര്‍.റിയാസ്, വീണ, ശില്‍പ, ജോബിന്‍, ചന്തു, അഞ്ചു, നിരഞ്ജന്‍, ജിനു, അഖില്‍, കൃഷ്ണപ്രിയ, അരുണ്‍, ഉമര്‍, അജയ്, വിഷ്ണു, ഉമൈര്‍, രാകേന്ത്, ജിജോ, അഭിജിത്ത്, ആര്യ, അനന്തു ഷാജി, ദില്‍ന, അമല്‍, നിതിന്‍, മിത മധു, റോഷന

നേരത്തെ, അഖിലിനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയതിനു പിന്നാലെ കോളേജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ ദേശീയ പ്രസിഡന്റ് വി.പി.സാനു നിര്‍ദശം നല്‍കിയിരുന്നു. എന്നാല്‍, ദേശീയ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തള്ളി സംഘടന ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിന്റെയടക്കം ഇടപെടലിനേത്തുടര്‍ന്നാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്.

അതിനിടെ, യൂണിവേഴ്‌സിറ്റി കോളജിലുണ്ടായിരുന്ന എസ്എഫ്‌ഐയുടെ കൊടികളും ബാനറുകളും വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം അധികൃതര്‍ നീക്കി.