പോലീസിന് നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടത്; പിണറായിയുടെ ആഗ്രഹങ്ങളോടല്ല: ആഞ്ഞടിച്ച് സെന്‍കുമാര്‍

single-img
17 July 2019

പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹങ്ങളോടല്ല, നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടതെന്ന വിമര്‍ശനവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഇല്ലാത്ത സുപ്രീം കോടതി വിധി, റിവ്യൂ നിലവിലിരിക്കെ നടപ്പാക്കാന്‍ ശ്രമിച്ച പൊലീസ്, ഓര്‍ത്തഡോക്‌സ് ജാക്കോബൈറ്റ് വിധികളില്‍ എന്തു ചെയ്തുവെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ സെന്‍കുമാര്‍ ചോദിച്ചു.

എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും, സര്‍ക്കാര്‍ എന്ത് ഉത്തരവാണ് ശബരിമല കാര്യത്തില്‍ പൊലീസിന് എഴുതി നല്‍കിയതെന്ന് പുറത്തു വിടണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘എനിക്കെതിരെപ്പോലും കള്ളക്കേസുകള്‍ എടുത്ത പോലീസ് RSSകാരെ സഹായിച്ചത്രേ. ഇല്ലാത്ത സുപ്രീം കോടതി വിധി,റീവ്യൂ നിലവിലിരിക്കെ ,നടപ്പാക്കാന്‍ നോക്കിയ പോലീസ്,ഓര്‍ത്തഡോക്‌സ് jacobite വിധികളില്‍ എന്തു ചെയ്തു?
സുപ്രീംകോടതി കഴിഞ്ഞ ആഴ്ച എന്താണ് പറഞ്ഞതു?
സുപ്രീം കോടതി വിധി വന്നലുടനെ നടപ്പാക്കുന്ന നീതിപാലകന്‍!
എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്.
സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തില്‍ എഴുതി നല്‍കിയത്?
ഒന്നു പുറത്തു വിടാമോ?
പൊലീസിന് നിയമത്തോടാണ് ,ഭരണഘടനയോടാണ്,പ്രതിബദ്ധത വേണ്ടത്.
പിണറായിയുടെ ആഗ്രഹങ്ങളോടല്ല.
2021 മേയ് കഴിഞ്ഞും കേരളമുണ്ടാകുമെന്നു കാലു നക്കികള്‍ ഓര്‍ത്താല്‍ നന്ന്.
ലോക്‌സഭാ ഇലക്ഷന്‍ കണ്ടല്ലോ?
വിനാശകാലെ p v ബുദ്ധി.