'തന്നോടൊപ്പം ഡേറ്റിങ്ങിന് താല്‍പര്യമുണ്ടോ?'; വിജയ് ദേവരകൊണ്ടയോട് സനുഷ • ഇ വാർത്ത | evartha
Movies

‘തന്നോടൊപ്പം ഡേറ്റിങ്ങിന് താല്‍പര്യമുണ്ടോ?’; വിജയ് ദേവരകൊണ്ടയോട് സനുഷ

മലയാളത്തില്‍ ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങുന്ന നടിയാണ് സനുഷ. തമിഴിലും തെലുങ്കിലുമെല്ലാം സനുഷ തന്റെ സാനിധ്യം ഉറപ്പിച്ചു. ഇപ്പോഴിതാ സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്.

തെലുങ്കിലെ യുവസൂപ്പര്‍താരം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്, ‘തന്നോടൊപ്പം ഡേറ്റിങിന് താത്പര്യമുണ്ടോ?’ എന്നാണ് സനുഷ കുറിച്ചത്. ഏറ്റവും പുതിയ ചിത്രമായ ‘ഡിയര്‍ കോമ്രേഡി’ന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദേവരകൊണ്ട കൊച്ചിയിലെത്തിയിരുന്നു.

ഈ സമയത്ത് പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ കുറിപ്പ്. ആ നിമിഷത്തിന്റെ സന്തോഷം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഒരു കുറിപ്പാണ് സനുഷ കുറിച്ചിരിക്കുന്നത്. താരത്തിനൊപ്പമുള്ള ചിത്രവും അതിന്റെ സന്തോഷവും സനുഷ പങ്കുവയ്ക്കുന്നു.

നിരവധി ആളുകളാണ് സനുഷയുടെ ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്. ‘സഹിക്കുന്നില്ല മോളെ’ എന്നായിരുന്നു നടി മഹിമ നമ്പ്യാര്‍ ചിത്രത്തിനു നല്‍കിയ കമന്റ്.