നാളെ മുതൽ അതിതീവ്ര മഴയ്ക്കു സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലർട്ട്: പ്രകൃതി ദുരന്തങ്ങൾക്കു സാധ്യത • ഇ വാർത്ത | evartha
Latest News

നാളെ മുതൽ അതിതീവ്ര മഴയ്ക്കു സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലർട്ട്: പ്രകൃതി ദുരന്തങ്ങൾക്കു സാധ്യത

വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18ന് ഇടുക്കി, മലപ്പുറം, 19ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, 20ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാംപുകൾ തയാറാക്കുന്നത് ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്താനും നിർദേശമുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു സാധ്യതയുണ്ട്.

17ന് ഇടുക്കി, 18ന് കോട്ടയം, 19ന് എറണാകുളം, പാലക്കാട്, 20ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കു സാധ്യതയുണ്ട്.