പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; മിശ്ര വിവാഹത്തിന് കനത്ത പിഴ; വിചിത്ര ഉത്തരവുമായി ഠാക്കോര്‍ സമുദായം • ഇ വാർത്ത | evartha
National

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; മിശ്ര വിവാഹത്തിന് കനത്ത പിഴ; വിചിത്ര ഉത്തരവുമായി ഠാക്കോര്‍ സമുദായം

അവിവാഹിതരായ സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുജറാത്തിലെ ബനാസ്‌കാണ്ഡ ജില്ലയിലെ ഠാക്കൂര്‍ സമുദായം വിലക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഠാക്കൂര്‍ സമുദായ അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. അവിവാഹിതയുടെ കൈയില്‍നിന്ന് മൊബൈല്‍ കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് 1.50 ലക്ഷം പിഴ ചുമത്താനാണ് തീരുമാനം.

കൂടാതെ, സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കള്‍ക്കും പിഴ ചുമത്താന്‍ നിര്‍ദേശമുണ്ട്. ഈ കുറ്റത്തിന് ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയാണ് മാതാപിതാക്കള്‍ പിഴ നല്‍കേണ്ടത്.

ഠാക്കൂര്‍ സമുദായത്തിലെ 14 ഗ്രാമമുഖ്യന്‍മാരാണ് യോഗം ചേര്‍ന്നത്. വിവാഹങ്ങളില്‍ ഡി.ജെ പാര്‍ട്ടിയും പടക്കം പൊട്ടിക്കുന്നതും ഒഴിവാക്കാനും ഇവരുടെ ഉത്തരവുണ്ട്. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗാനിബെന്‍ ഠാക്കൂര്‍ പ്രതികരിച്ചു.