ആദ്യപരിശോധനയിൽ ഉത്തരക്കടലാസ് ഉണ്ടായിരുന്നില്ല; പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ കെ സുമ

single-img
16 July 2019

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ ആദ്യം നടത്തിയ പരിശോധനയിൽ ഇല്ലാതിരുന്ന ഉത്തരക്കടലാസ് കെട്ടുകൾ പിന്നീട് കണ്ടെടുത്തതിൽ ദുരൂഹതയുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെകെ സുമ.

കോളജിൽ നടന്ന സംഘർഷത്തിന്റെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ യൂണിറ്റ് മുറിയിൽ കയറി വിശദമായി പരിശോധിച്ചിരുന്നു. അപ്പോൾ അരിച്ച് പെറുക്കി നോക്കിയിട്ടും കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് കെകെ സുമ പറയുന്നത്.

അതേസമയം കോളജിലെ വിദ്യാർത്ഥി യൂണിയൻ ഓഫിസ് ക്ലാസ് മുറിയാക്കി മാറ്റുമെന്ന് കെ.കെ.സുമ പറഞ്ഞു.