എസ്എഫ്ഐ ഏറ്റവുമധികം കൊലപാതകങ്ങൾ നടത്തിയ വിദ്യാർത്ഥി സംഘടനയെന്ന് എകെ ആന്റണി • ഇ വാർത്ത | evartha
Kerala, Latest News

എസ്എഫ്ഐ ഏറ്റവുമധികം കൊലപാതകങ്ങൾ നടത്തിയ വിദ്യാർത്ഥി സംഘടനയെന്ന് എകെ ആന്റണി

കലാലയങ്ങളിൽ ഏറ്റവുമധികം ആളുകളെ കൊലപ്പെടുത്തിയ വിദ്യാർത്ഥി സംഘടന എസ്എഫ്ഐയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായതെന്നും ആന്റണി പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഭവങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സത്യാവസ്ഥ അറിയണമെങ്കിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. ജുഡീഷ്യൽ അന്വേഷണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു.

പി എസ് സിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അന്വേഷണം നടക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കേരള പോലീസിന്‍റെ കൈകൾ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. കെഎസ്‍യു പ്രത്യക്ഷ സമരത്തിലാണ്. എസ്എഫ്ഐക്കെതിരെ നടപടി ആവശ്യപ്പെടുന്ന അഭിജിത്തിന്‍റെ  നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്‍റെ നല്ല പിന്തുണയുണ്ടെന്നും ആന്‍റണി പറഞ്ഞു.