എസ്എഫ്‌ഐയുടെ 'ഇടിമുറി' ഇനി ക്ലാസ്മുറി; ഉടന്‍ ഒഴിപ്പിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ • ഇ വാർത്ത | evartha
Kerala

എസ്എഫ്‌ഐയുടെ ‘ഇടിമുറി’ ഇനി ക്ലാസ്മുറി; ഉടന്‍ ഒഴിപ്പിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനും കത്തിക്കുത്തിനും പിന്നാലെ കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനം. കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ അഡീ.ഡയറക്ടര്‍ സുമ പറഞ്ഞു.

ക്ലാസ്മുറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോളേജ് നാളെ തന്നെ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. അക്രമസാധ്യത കണക്കിലെടുത്ത് പോലീസ് സഹായവും തേടിയിട്ടുണ്ട്.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമമുണ്ടായ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ പ്രതികരണം. അധ്യാപകര്‍ക്ക് യാതൊരുവിധ നിയന്ത്രണവുമില്ല. അതുകൊണ്ട് തന്നെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.

കോളേജിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി നടപടിസ്വീകരിക്കും. പ്രാരംഭ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും അവര്‍ വ്യക്തമാക്കി.