യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്: മുഖ്യപ്രതികൾ പിടിയിൽ • ഇ വാർത്ത | evartha
Latest News

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്: മുഖ്യപ്രതികൾ പിടിയിൽ

യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികൾ പിടിയിൽ‍. ഒളിവിലായിരുന്ന ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എൻ.നസീം എന്നിവരാണ് പൊലീസ് പിടിയിലായത്. കേശവദാസപുരത്തുവച്ചാണ് കന്റോൺമെന്റ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

കുളത്തൂപ്പുഴ ഏഴംകുളം മാർത്താണ്ഡൻകര നിർമാല്യത്തിൽ അദ്വൈത് (19), കിളിമാനൂർ പാപ്പാല ആദിൽ മൻസിലിൽ ആദിൽ മുഹമ്മദ് (20), നെയ്യാറ്റിൻകര നിലമേൽ ദീപ്തി ഭവനിൽ ആരോമൽ (18), നേമം ശിവൻകോവിൽ ലെയ്ൻ എസ്.എൻ. നിവാസിൽ ഇജാബ് (21) എന്നിവരെ ഞായറാഴ്ച പകൽത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിൽ ആദ്യ മൂന്നുപേർ നാലുമുതൽ ആറുവരെ പ്രതികളാണ്. സംഭവത്തിൽ പങ്കുള്ള കണ്ടാലറിയാവുന്ന 30 പ്രതികളിൽ ഒരാളാണ് ഇജാബ്. ഇജാബിനെ കഴിഞ്ഞദിവസം രാത്രി വീട്ടിൽനിന്നാണ് പിടികൂടിയത്. സംഘംചേർന്ന് ആക്രമിച്ചതിൽ ഇയാളുമുണ്ടായിരുന്നെങ്കിലും കുത്തിയത് ആരെന്നു കണ്ടില്ലെന്നാണ് ഇജാസ് മൊഴിനൽകിയത്.