രാധിക ആപ്‌തെയുടെ നഗ്‌നരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു; രൂക്ഷമായി പ്രതികരിച്ച് നടി

single-img
15 July 2019

പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം പിടിച്ച ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ. ഇപ്പോള്‍ നഗ്‌ന ചിത്രങ്ങളുടെ പേരിലാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.

രാധിക ആപ്‌തെ അഭിനയിച്ച ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ ‘ദി വെഡിംഗ് ഗെസ്റ്റില്‍’ നടന്‍ ദേവ്പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരുന്നു ചിത്രം യു എസില്‍ റിലീസ് ചെയ്തത്. രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൈക്കള്‍ വിന്റര്‍ബോട്ടമാണ്.

അതേസമയം ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി തന്നെ രംഗത്തെത്തി. സമൂഹത്തിന്റെ ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ് ഇത്തരം വൈറല്‍ രംഗങ്ങള്‍ക്ക് പിന്നിലെന്ന് രാധിക ആപ്‌തെ തുറന്നടിച്ചു. ചിത്രത്തില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ടായിട്ടും ഇതു തന്നെ പ്രചരിച്ചത് മനോവൈകൃതത്തിന്റെ പ്രതിഫലനമാണ്.

ഞാനും ദേവ് പട്ടേലും ഒരുമിച്ച് അഭിനയിച്ച രംഗമാണ്. എന്നാല്‍ പ്രചരിക്കുന്നത് രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍ എന്ന പേരിലാണ്. എന്തുകൊണ്ട് ദേവിന്റെ രംഗങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നില്ലയെന്നും നടി ചോദിച്ചു. ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

നേരത്തെയും താരത്തിന്റെ പേരില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. പാര്‍ച്ചഡ് എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു പ്രചരിച്ചത്. ചിത്രത്തില്‍ ആദില്‍ ഹുസൈനുമൊത്തുള്ള രംഗങ്ങളായിരുന്നു പുറത്തെത്തിയത്. ഇതിനെതിരെ അന്ന് ആദില്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു.