യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ • ഇ വാർത്ത | evartha
Latest News

യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘര്‍ഷമുണ്ടായപ്പോൾ തന്നെ നടപടി എടുത്തു. സര്‍ക്കാര്‍ എന്ന നിലയിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകും. കേസ് അന്വേഷണത്തിലടക്കം ഒരു തരം ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രളയാനന്തര നടപടികളുടെ ഭാഗമായി നടന്ന രാജ്യാന്തര വികസന പങ്കാളി സംഗമം പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനർനിർമാണ പ്രവർത്തനങ്ങളിൽ ലോകബാങ്കിന്റെ വികസന പങ്കാളിത്തം കേരളത്തിന് ലഭിക്കുന്നത് വലിയ നേട്ടമാണ്. കേരളത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിക്ഷേപം നടത്താൻ ലോകബാങ്ക് താൽപര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.