'അവന് എന്റത്ര ഗ്ലാമറില്ല'; മകന്റെ 3 'കുറ്റങ്ങള്‍' പറഞ്ഞ് ലാല്‍ • ഇ വാർത്ത | evartha
Movies

‘അവന് എന്റത്ര ഗ്ലാമറില്ല’; മകന്റെ 3 ‘കുറ്റങ്ങള്‍’ പറഞ്ഞ് ലാല്‍

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സംവിധായകനും നടനുമായ ലാല്‍. സിനിമാ തിരക്കുകള്‍ക്കിടയിലും ആരാധകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം മറക്കാറില്ല. ആരാധകര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്കൊക്കെ താരം മറുപടി നല്‍കാറുണ്ട്.

ഇപ്പോഴിതാ മകന്‍ ജീന്‍ പോളിന്റെ പോരായ്മകള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ച ആരാധകന് ലാല്‍ നല്‍കിയ ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘അവന് എന്റെ അത്ര ഗ്ലാമര്‍ പോര, അവന് എന്റെ അത്ര പ്രായം ഇല്ല, അവന് എന്നെപ്പോലെ ജീന്‍ എന്ന് പോരുള്ള മിടുക്കനായ മോന്‍ ഇല്ല’ എന്നൊക്കെയാണ് ലാല്‍ നല്‍കിയ മറുപടികള്‍.

അവിടെ തീര്‍ന്നില്ല കാര്യങ്ങള്‍, എത്ര വയസായി എന്ന് ചോദിച്ച ആരാധകന് അദ്ദേഹം നല്‍കിയ മറുപടി ദുല്‍ഖറിനെക്കാള്‍ സ്വല്‍പം കൂടുതല്‍ എന്നായിരുന്നു. ലാലിന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്ന് തന്നെ വൈറലായി.