‘ഇത് എന്തൊരു പരിഹാസ്യമായ നിയമമാണ്…’; ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍

single-img
15 July 2019

ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടി എന്ന ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോകകിരീടം സ്വന്തമാക്കാന്‍ ഇടയായ ഐ.സി.സിയുടെ നിയമത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. മത്സരത്തിന് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ നിയമത്തിലെ പരിഹാസ്യതയെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

‘ഇതുപോലുള്ള കണക്കിലെ കളികളെക്കുറിച്ച് മനസിലാകുന്നില്ല. ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ഐ.സി.സിയുടെ ഈ നിയമം എത്ര പരിഹാസ്യമാണ്. മത്സരം സമനിലയില്‍ പിരിയേണ്ടതായിരുന്നു. ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഇംഗ്ലണ്ടിനും ന്യൂസിലാന്റിനും അഭിനന്ദനങ്ങള്‍. ഇരു ടീമുകളും വിജയികളാണ്.’ ഇതായിരുന്നു ട്വീറ്റ്.