നൊവാക് ജോക്കോവിച്ചിന് വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം • ഇ വാർത്ത | evartha
Sports

നൊവാക് ജോക്കോവിച്ചിന് വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ റോജർ ഫെഡററെ (7-6, 1-6, 7-6, 4-6, 13-12) തോൽപ്പിച്ച് നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ചാമ്പ്യൻ. വിംബിൾഡണിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവുമാണ്. ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ ജോക്കോവിച്ചിന്റെ 16-ാം കിരീടമാണിത്.

വിംബിൾഡൺ സിംഗിൾസിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലിനലാണ് ലണ്ടനിലെ സെന്റർ കോർട്ട് സാക്ഷ്യം വഹിച്ചത്. ടൈ ബ്രേക്കറുകൾ കൊണ്ട് നിറഞ്ഞ മത്സരത്തിന്റെ ഫലം വന്നപ്പോൾ നാല് മണിക്കൂറും 57 മിനിറ്റും പിന്നിട്ടിരുന്നു. അവസാന നിമിഷം വരെ പോരാടിയ 37-കാരനായ ഫെഡറർ തോറ്റെങ്കിലും കൈയടിയോടെയാണ് കാണികൾ യാത്രയാക്കിയത്. ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം എന്നായിരുന്നു കിരീടം നേടിയ ശേഷം ജോക്കോവിച്ചിന്റെ കമന്റ്.