ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; ഉയര്‍ന്നുവന്നിരിക്കുന്നത് നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി ഉള്‍പ്പെടുന്ന വൈരമണി ഗ്രാമം • ഇ വാർത്ത | evartha
Featured, Kerala

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു; ഉയര്‍ന്നുവന്നിരിക്കുന്നത് നൂറുവർഷത്തിലധികം പഴക്കമുള്ള പള്ളി ഉള്‍പ്പെടുന്ന വൈരമണി ഗ്രാമം

ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നപ്പോൾ ഉയർന്നു വന്നത് അരനൂറ്റാണ്ട് മുന്‍പ് ഇടുക്കി ഡാം നിർമാണത്തിനായി കുടിയൊഴിപ്പിച്ച വൈരമണി ഗ്രാമത്തിന്‍റെ ബാക്കി. നൂറു വർഷത്തിൽ കൂടുതൽ പഴക്കമുള്ള പള്ളി, സെമിത്തേരി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി ഈ ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോൾ വളരെ തെളിഞ്ഞു കാണാൻ സാധിക്കും.

1974ൽ ഇടുക്കി ഡാമിന്‍റെ റിസർവോയറിൽ വെള്ളം നിറയ്ക്കുന്നത് വരെ അരനൂറ്റാണ്ട് മുൻപുള്ള ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി. റിസർവോയറിൽ വെള്ളം നിറയ്ക്കും മുൻപ് വൈരമണിയിലെ താമസക്കാരെയെല്ലാം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സ‍ർക്കാർ മാറ്റിപ്പാർപ്പിച്ചിരുന്നു.

ഇടുക്കി അണക്കെട്ട് നിർമ്മിക്കും മുൻപ് വൈരമണിയിലൂടെ കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു.വെള്ളം താഴ്ന്നപ്പോൾ ഈ വഴിയുടെ അവശിഷ്ടങ്ങളും കാണാൻ സാധിക്കുന്നുണ്ട്. നിലവിൽ വൈരമണിയിലെത്താൻ കുളമാവിൽ നിന്ന് റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം.