എസ്എഫ്ഐയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണം, തിരുത്തി തന്നെ മുന്നോട്ട് പോകും: തോമസ് ഐസക് • ഇ വാർത്ത | evartha
Breaking News, Kerala

എസ്എഫ്ഐയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണം, തിരുത്തി തന്നെ മുന്നോട്ട് പോകും: തോമസ് ഐസക്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കഴിഞ്ഞ ദിവസം അക്രമം നടത്തിയ എസ്എഫ്‌ഐക്കാര്‍ സംഘടനയ്ക്ക് അപമാനമാണെന്ന് മന്ത്രി തോമസ് ഐസക്. അക്രമം നടത്തിയിട്ടുള്ള എസ്എഫ്‌ഐക്കാരെ തിരുത്തുമെന്നും ഐസക് പറഞ്ഞു.

സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ഉണ്ടായിട്ടുള്ള അക്രമങ്ങളില്‍ എന്നും എസ്എഫ്‌ഐക്കാരാണ് ഇരയായിരുന്നതെന്നും എല്ലായിടത്തും എസ്എഫ്‌ഐ ആക്രമണത്തിന്റെ ആളുകളെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. എസ്എഫ്ഐയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും അതു തിരുത്തി തന്നെ മുന്നോട്ടു പോകുമെന്നും തോമസ് ഐസക് പറഞ്ഞു.