യൂണിവേഴ്സിറ്റി കോളേജ് ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി മാറി; ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും മൗനം പാലിക്കുന്നു: കെ മുരളീധരൻ

single-img
14 July 2019

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇപ്പോൾ നടക്കുന്നത് വിദ്യാഭ്യാസമല്ലെന്നും ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി കോളേജ് അധപതിച്ച അവസ്ഥയാണ് ഉള്ളതെന്നുംകോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സ്വന്തം ജീവനിൽ പേടിയുള്ളത് കൊണ്ടാണ് പ്രിൻസിപ്പാൾ പോലും നടപടി എടുക്കാതെ ഇരിക്കുന്നത്.

ഇവിടെ നടക്കുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന്‍റെ പേരിൽ പ്രിൻസിപ്പാളിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. നമ്മുടെ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഉപദേശിക്കുന്നത് അവസാനിപ്പിച്ച് സ്വയം നന്നാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ഇനി മുതൽ കോൺഗ്രസിനെ ഉപദേശിക്കാൻ മുഖ്യമന്ത്രി വരേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.