അടുത്ത അ‌ഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് • ഇ വാർത്ത | evartha
Breaking News, Kerala

അടുത്ത അ‌ഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇനിയുള്ള അ‌ഞ്ച് ദിവസത്തേക്ക് ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അറിയിപ്പിനെ തുടർന്ന് ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയിലും മറ്റന്നാൾ മലപ്പുറത്തും യെല്ലോ അലർട്ടുണ്ട്.

അതേപോലെ അടുത്ത വ്യാഴാഴ്ച ഇടുക്കിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റതിരിഞ്ഞുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മുൻകറുത്തലായി വിവിധ ജില്ലകളില്‍ താലൂക്കടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

കേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍:

14 – 7- 2019 :എറണാകുളം ,ഇടുക്കി
15 -7- 2019 : ഇടുക്കി
16 -7- 2019 : മലപ്പുറം
17 -7- 2019 : ഇടുക്കി, മലപ്പുറം
18-7-2019 : പത്തനംതിട്ട ,കോട്ടയം ,എറണാകുളം,തൃശൂർ,മലപ്പുറം ,കണ്ണൂർ