ബാലഭാസ്‌കറിന്റെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണം; ആവശ്യവുമായി കുടുംബം ഹൈക്കോടതിയിലേക്ക്

single-img
14 July 2019

സംഗീത സംവിധായകൻ ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാറുമായി ബാലഭാസ്‌കറിന്റെ പിതാവ് കൊച്ചിയില്‍ കൂടിക്കാഴ്ച്ച നടത്തി. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം.

മരണം അപകടം മൂലം തന്നെയെന്ന രീതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ ബാലഭാസ്‌കറിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എങ്ങനെയെന്നറില്ല. കുടുംബം ഉന്നയിച്ച ആക്ഷേപങ്ങളില്‍ ക്രൈംബ്രാഞ്ച് കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നു പിതാവ് ഉണ്ണി പറഞ്ഞു.

തുടർന്നുള്ള അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഏതെങ്കിലും സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് നടത്തണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം.