ബിഎൽ സന്തോഷ് സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി • ഇ വാർത്ത | evartha
National

ബിഎൽ സന്തോഷ് സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ബിജെപിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറല്‍സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിച്ചു. രാംലാലിന് പകരമായാണ് നിയമനം.ഇപ്പോൾ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജോയിന്‍റ് ജനറല്‍സെക്രട്ടറിയാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള ബിഎല്‍ സന്തോഷ്.

മുൻപ് കേരളത്തിലെ നേതാക്കള്‍ സന്തോഷിനെതിരെ പലവട്ടം ദേശീയനേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. കേരളത്തിൽ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് സന്തോഷ് കെ.സുരേന്ദ്രനെ നിര്‍ദേശിച്ചതായി വാര്‍ത്ത വന്നതും ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചു.