പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമര:107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് മുകുള്‍ റോയ്

single-img
13 July 2019

ഗോവ, കർണാടക മാതൃകയിൽ പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി തയ്യാറെടുക്കുന്നുവെന്ന് സൂചന. ബംഗാളിൽ നിന്നുള്ള 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി മുകുള്‍ റോയ് രംഗത്തെത്തി.

സംസ്ഥാനത്തെ സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളിലെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് അദ്ദേഹം ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെടുന്നത്. അതേസമയം ബിജെപിയിലെത്താന്‍ തയ്യാറായ എംഎല്‍എമാരുടെ പേരുവിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.