ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി നരേന്ദ്രമോദിയുടെ ടീമിനൊപ്പമായിരിക്കും: മുന്‍ കേന്ദ്രമന്ത്രി • ഇ വാർത്ത | evartha
National, Sports

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി നരേന്ദ്രമോദിയുടെ ടീമിനൊപ്പമായിരിക്കും: മുന്‍ കേന്ദ്രമന്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്രസിംഗ് ധോണി വിരമിച്ചാല്‍ ബിജെപിയില്‍ ചേരുമെന്ന് മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്‍. ധോണി തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനാണ് ശ്രമമെന്നും പാസ്വാന്‍ പറയുന്നു.സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം നരേന്ദ്രമോദിയുടെ ടീമിനൊപ്പമായിരിക്കുമെന്നും പാസ്വാന്‍ പറഞ്ഞു.

പക്ഷെ ഇതിനെ കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇപ്പോള്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദര്‍ഷിച്ച സെലിബ്രിറ്റികളില്‍ ധോണിയും പങ്കെടുത്തിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം ധോണി തുടര്‍ന്നും ടീമിലുണ്ടാകുമെന്നും അടുത്ത ട്വന്റി ട്വന്റി ലോകകപ്പിന് ശേഷമായിരിക്കും വിരമിക്കലെന്നുമാണ് ചിലര്‍ പറയുന്നത്.