കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിത്തം; മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു • ഇ വാർത്ത | evartha
Pravasi

കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിത്തം; മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു

കുവൈറ്റില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു. അല്‍ മെഹ്‍ബുലയില്‍ സ്ഥിതി ചെയ്യുന്ന നിരവധിപ്പേര്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ഇതിന്റെ രണ്ടാം നിലയിലാണ് പുലര്‍ച്ചെ തീപിടിച്ചതെന്ന് കുവൈത്തി ഫയര്‍ സര്‍വീസ് ഡയറക്ട‍റേറ്റ് അറിയിച്ചു.

അപകടത്തെ തുടർന്ന്ഇവിടെ താമസിച്ചിരുന്നവര്‍ പുകശ്വസിച്ച് അവശരായിരുന്നു. ഉടൻ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മൂന്ന് പേര്‍ മരിച്ചത്.

അതേസമയം ഗുരുതരാവസ്ഥയിലായ രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 12 പേരെ അഗ്നിശമന സേന രക്ഷിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.