സോഷ്യൽ മീഡിയയിൽ സുഹൃത്തായി; നിരവധി തവണ പീഡിപ്പിച്ചു ഗര്‍ഭിണിയായപ്പോള്‍ നാടുവിട്ടു; പരാതിയുമായി 23കാരി

single-img
13 July 2019

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്ത് തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ നാടുവിട്ടെന്നും പരാതിയുമായി യുവതി. ബെഗളൂരു സ്വദേശിനിയായ യുവതിയാണ് സുഹൃത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം കബളിപ്പിച്ച് മുങ്ങിയെന്ന് പോലീസില്‍ പരാതി നല്‍കിയത്.

2018-ലാണ് 23-കാരിയായ യുവതി സോഷ്യല്‍ മീഡിയ വഴി 26-കാരനായ ഷാഫി എന്ന യുവാവിനെ പരിചയപ്പെടുന്നത്. പരിശായശേഷം സുഹൃത്തുക്കളായ ഇരുവരും പലതവണ നേരില്‍ കാണുകയും ചെയ്തു. തുടർന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം നിരവധി തവണ പീഡിപ്പിച്ച യുവാവ് പിന്നീട് ഗര്‍ഭിണിയായപ്പോള്‍ കബളിപ്പിച്ച് കടന്നുകളഞ്ഞെന്നും പരാതിയില്‍ പറയുന്നു.

പിന്നീട് യുവാവിനെ പല തവണ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതിനെ തുടര്‍ന്ന് യുവതി ഈ വ്യക്തിയുടെ സഹോദരനെയും ബന്ധുവിനെയും വിളിച്ച് കാര്യങ്ങള്‍ തുറന്നുപറഞ്ഞെങ്കിലും ഇരുവരും യുവതിയെ അസഭ്യം പറയുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാഫിക്കും ഇയാളുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.