റെയില്‍വേ വികസനം; സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച കാട്ടിയെന്ന് കേന്ദ്രമന്ത്രി • ഇ വാർത്ത | evartha
Kerala

റെയില്‍വേ വികസനം; സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച കാട്ടിയെന്ന് കേന്ദ്രമന്ത്രി

കേരളത്തിന്റെ റെയിൽവേ വികസനത്തിൽ സംസ്ഥാന സർക്കാരാണ് അലംഭാവം കാട്ടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. റെയിൽ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച്ച കാട്ടിയെന്ന് മന്ത്രി പാർലമെന്റിൽ കുറ്റപ്പെടുത്തി.

ഇതുവരെ ശബരിപാത പൂർത്തിയാവാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ മെല്ലെപ്പോക്കാണ്. അതേപോലെ തന്നെ തിരുനാവായ – ഗുരുവായൂർ റെയില്‍പാതയുടെ സർവ്വെ പൂർത്തിയാക്കാന്‍ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. റെയിൽവേ വികസനം സംബന്ധിച്ച കേരളത്തിൽ നിന്നുള്ള എംപിമാരുടെ ചോദ്യത്തിന് പാർലമെൻറിൽ മറുപടി പറയവെയാണ് റെയില്‍വേ മന്ത്രി സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്.