പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപ്പാസിലെ അപകടങ്ങൾ; പരിശോധനയ്ക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശം

single-img
12 July 2019

കൊല്ലം ബൈപാസിലെ അപകടങ്ങൾ പരിശോധിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപ്പാസില്‍ അപകടങ്ങള്‍ പതിവായത് കേരള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ഇതിനെ തുടർന്നാണ് ബൈപ്പാസിലെ അപകടങ്ങളെ സംബന്ധിച്ച്പരിശോധിക്കാന്‍ ഗഡ്കരി നിര്‍ദേശം നല്‍കിയത്. എൻഎച്‌എ ഐ അംഗം ആര്‍കെ പാണ്ഡെയോടാണ് ഇക്കാര്യം പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായതും നിരവധി പേര്‍ മരണപ്പെട്ടതും വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് ബി നൗഷാദ് എംഎല്‍എ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും കൊല്ലം ബൈപ്പാസിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു.