ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു

single-img
12 July 2019

പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഇദ്ദേഹത്തിന്റെ വർക്കുകൾക്ക് മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 6 തവണ നേടിയിട്ടുണ്ട് .

1996ൽ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിച്ചത്. പിന്നീട് ജയരാജിന്റെ തന്നെ സംവിധാനത്തിൽ 99ൽ കരുണത്തിനും അവാർഡ് ലഭിച്ചു. 2007ൽ അടയാളങ്ങൾ, 2008ൽ ബയോസ്കോപ്പ്, 2010ൽ വീട്ടിലേക്കുള്ള വഴി, 2011ൽ ആകാശത്തിന്റെ നിറം എന്നീ സിനിമകൾക്കും മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ലഭിക്കുകയുണ്ടായി. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിനാണ് അവസാനം അവാർഡ് ലഭിച്ചത്.