അരൂർ പാലത്തിൽ നിന്നും വിദ്യാർത്ഥിനി കായലിലേയ്ക്ക് ചാടി: തെരച്ചിൽ തുടരുന്നു

single-img
12 July 2019

കൊച്ചി– ആലപ്പുഴ ദേശീയപാതയില്‍ അരൂര്‍- കുമ്പളം പാലത്തില്‍നിന്ന് കായലിലേക്ക് ചാടിയ പെണ്‍കുട്ടിയെ കാണാതായി.

എരമല്ലൂര്‍ സ്വദേശിനി ജിസ്ന ജോണ്‍സനാണ് രാവിലെ ഏഴരയോടെ കായലിലേക്ക് ചാടിയത്. കുടയും ബാഗും പാലത്തില്‍ വച്ച ശേഷം പെണ്‍കുട്ടി കായലിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി കായലില്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട  വഴിയാത്രക്കാരാണ് വിവരം പൊലീസിലും ഫയർ ഫോഴ്സിലും കൈമാറിയത്. പെൺകുട്ടിക്കായി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്കൂബ ടീം അടക്കം തെരച്ചിൽ തുടങ്ങി. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. കലൂരിലുള്ള കൊച്ചിന്‍ ടെക്നിക്കല്‍ കോളജിലെ സിവിൽ ഡ്രാഫ്റ്റ്സ്മാൻ വിദ്യാര്‍ഥിനിയാണ് ജിസ്ന.